ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒൻപത് പ്രദേശങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി തെരച്ചിൽ നടത്തി. ഭീകരവാദവുമായി ബന്ധപ്പെട്ട അഞ്ചുവർഷം പഴക്കമുള്ള കള്ളക്കടത്ത് - പണമിടപാട് കേസിലാണ് റെയ്ഡ് നടത്തിയത്. ജമ്മുകാശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരും തെരച്ചിലിൽ പങ്കാളികളായി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല