assault

കൊല്ലം: വയയ്‌ക്കലിൽ എട്ട് വയസുകാരിക്ക് മിഠായി വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ. കോട്ടുകൽ സ്വദേശിയായ മണിരാജനാണ് പിടിയിലായത്. അമ്മ ജോലിക്കുപോയിരുന്ന സമയത്ത് എട്ട് വയസുകാരിയും ജ്യേഷ്‌ഠനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി അടുത്തുള‌ള നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽവച്ച് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് സഹോദരൻ ഓടിയെത്തി. വിവരമറിഞ്ഞ് നാട്ടുകാരും എത്തിയതോടെ മണിരാജൻ സ്ഥല‌ത്ത്നിന്നും ഓടിരക്ഷപ്പെട്ടു. വൈകാതെ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായി. പരിക്കേ‌റ്റ കുട്ടിയെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിരാജനെതിരെ പോക്‌സോ ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.