terrorist-attack

ശ്രീനഗർ: ശ്രീനഗറിൽ ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരുക്കേറ്റു. കര നഗറിൽ മാജിദ് അഹമ്മദ് ഗോജ്‍രിയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾക്ക് ശേഷം ബത്മാലൂവിൽ മുഹമ്മദ് ഷാഫി ധർ എന്നയാൾക്ക് വെടിയേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.