kk

പോഷക ഗുണങ്ങൾ ധാരാളമുള്ള വെണ്ടയ്ക്കയിൽ വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമാണ് ഈ പച്ചക്കറി. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ

ആരോഗ്യത്തിന് ഉത്തമം. ഇതിലെ വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും നേത്ര പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദ്രോഗം, പ്രമേഹം എന്നിവ തടയുന്നതിനും കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സഹായിക്കുന്നു. വെണ്ടയ്ക്കയുടെ പതിവായി കഴിക്കുന്നത് കാഴ്‌ച ശക്തിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തിമിരം പോലുള്ള പ്രശ്നങ്ങൾ തടയാനും ഇതിന് കഴിയും. ശരീരഭാരം കുറയ്കാൻ സഹായിക്കുന്ന വെണ്ടയ്ക്ക രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ പച്ചയ്ക്കും കഴിക്കാം.