ലക്‌നൗ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയാണ് അപകടമെന്ന് കർഷകർ ആരോപിച്ചു.എട്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില നില ഗുരുതരമാണ്.
യു.പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ പ്രതിഷേധവുമായെത്തിയതതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായത്. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. അപകടത്തെതുടർന്ന് വാഹനങ്ങൾക്ക് തീയിട്ടെന്നും വിവരമുണ്ട്. അതേസമയം മരണവിവരം ലഖിംപൂർ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.