കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ സംഭവത്തിൽ നിരവധി അഫ്ഗാൻ സ്വദേശികൾ മരിച്ചതായി താലിബാൻ. ഇതുവരെ രണ്ട് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. കാബൂളിലെ ഈദ്ഗാഹ് പള്ളിയിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. സബിഹുള്ള തന്നെയാണ് സ്ഫോടന വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പള്ളിയുടെ കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.എന്നാൽ ഐസിസാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.