മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് മുംബയിലെ ലഹരി സംഘങ്ങളുമായി ഉറ്റബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചു. ആര്യന്റെ വാട്‌സാപ്പ് ചാറ്റുകളാണ് ഇതിന് തെളിവായി നർകോടിക്‌സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയത്. ആര്യൻ ഖാനാണ് എൻ.സി.ബി രജിസ്‌റ്റർ ചെയ്‌ത കേസിൽ ഒന്നാംപ്രതി.
പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി. ആര്യനും മറ്റ് രണ്ടുപേർക്കുമെതിരായാണ് കൂടുതൽ കുറ്റങ്ങളുളളത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് പിടിച്ചത്. ലഹരിമരുന്ന് വാങ്ങിയതിനും ഉപയോഗിച്ചതിനും വിറ്റതിനുമാണ് ഇവർക്കെതിരെ കേസുളളത്.
കോർഡീലിയ എന്ന കപ്പലിൽ ഇന്ന് പുലർച്ചെ എൻ.സി.ബി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ, ഹാഷിഷ്,കൊക്കെയ്ൻ എന്നിവ പിടിച്ചെടുത്തത്.