arrested


ചാ​വ​ക്കാ​ട്:​ ​പാ​ല​യൂ​ർ​ ​റോ​ഡി​ലു​ള്ള​ ​യൂ​സ്ഡ് ​കാ​ർ​ ​ഷോ​റൂ​മി​ൽ​ ​അ​ക്ര​മം​ ​ന​ട​ത്തു​ക​യും​ ​യു​വാ​വി​നെ​ ​ഇ​രു​മ്പ് ​പൈ​പ്പ് ​കൊ​ണ്ട് ​ത​ല​യ്ക്ക് ​അ​ടി​ക്കു​ക​യും​ ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​യെ​ ​ചാ​വ​ക്കാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ചാ​വ​ക്കാ​ട് ​പാ​ല​യൂ​ർ​ ​റോ​ഡി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​മു​സ്ലിം​വീ​ട്ടി​ൽ​ ​ഷ​റ​ഫു​ദ്ധീ​ൻ​ ​എ​ന്ന​ ​കോ​ടാ​ലി​ ​ഷ​റ​ഫു​(34​)​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​യൂ​സ്ഡ് ​കാ​ർ​ ​ഷോ​റൂ​മി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​മ​നോ​ജ് ​എ​ന്ന​യാ​ളോ​ട് ​പ​ണം​ ​ക​ടം​ ​ചോ​ദി​ച്ച​ത് ​ന​ൽ​കാ​ത്ത​ത്തി​ലു​ള്ള​ ​വി​രോ​ധ​മാ​ണ് ​ആ​ക്ര​മ​ണം​ ​ന​ട​ത്താ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ ​മ​ദ്യ​പാ​നി​യും​ ​ല​ഹ​രി​ക്ക് ​അ​ടി​മ​യു​മാ​യ​ ​പ്ര​തി​ ​മു​മ്പും​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യി​ ​ജ​യി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​ചാ​വ​ക്കാ​ട് ​എ​സ്.​എ​ച്ച്.​ഒ​ ​കെ.​എ​സ് ​സെ​ൽ​വ​രാ​ജ്,​ ​എ​സ്.​ഐ​ ​ഒ.​പി​ ​അ​നി​ൽ​കു​മാ​ർ,​ ​എ​സ്.​സി.​പി.​ഒ​ ​എം.​ഗീ​ത,​ ​സി.​പി.​ഒ​മാ​രാ​യ​ ​ബി​നി​ൽ​ ​ബാ​ബു,​ ​വി.​രാ​ജേ​ഷ്,​ ​ജെ.​വി​ ​പ്ര​ദീ​പ്,​ ​എ​സ്.​ശ​ര​ത്ത് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

ഷ​റ​ഫു​ദ്ധീ​ൻ.