ന്യൂഡൽഹി : വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കൾ അടക്കമുള്ളവരുടെ വിവരം പുറത്തുവിട്ട് പാൻഡോറ പേപ്പേഴ്സ്. ഇന്റർര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാന്‍ഡോറ പേപ്പേര്‍സ്എ ന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന രാജ്യങ്ങളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്.
100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാൻ, യു. കെ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും സ്ഥാപനങ്ങളും പട്ടികയിൽ ഉണ്ട്. ജോർദാൻ രാജാവ്, ഉക്രെയ്ൻ, കെനിയ, ഇക്വഡോർ പ്രസിഡന്റുമാർ, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരുടെ ഇടപാടുകൾ പണ്ടോറ പേപ്പറുകൾ വെളിപ്പെടുത്തുന്നു. ഇന്ത്യക്കാരായ 300 പേര്‍ ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യൻ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോൺ പ്രമോട്ടർ കിരൺ മസുംദാർ ഷായുടെ ഭർത്താവ് എന്നിവരും പേപ്പറുകളില്‍ പേരുള്ളവരാണെന്നാണ് റിപ്പോർട്ട്.
റഷ്യന്‍ പ്രസിഡന്‍റ് പുടിനുൾപ്പെടെയുള്ളവരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ . അസര്‍ബൈജാന്‍ പ്രസിഡന്റ് , ഉക്രെയിന്‍ പ്രസിഡന്റ്, , കെനിയന്‍ പ്രസിഡന്‍റ് ഇങ്ങനെ 35 ലോകനേതാക്കൾ പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്. ക്രിക്കറ്റ് താരം സച്ചിനെക്കുറിച്ചും പരാമർശമുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സൗഹൃദവലത്തിലുള്ള നിരവധിപേർ രഹസ്യമായി കമ്പനികളും ട്രസ്റ്റുകളും അനധികൃത സ്വത്ത് സമ്പാദനത്തിനായി ഉപയോഗിച്ചതിനെക്കുറിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. ധനമന്ത്രി ഷൗക്കത്ത് തരിൻ, അദ്ദേഹത്തിന്റെ കുടുംബം, പ്രധാനമന്ത്രി ഇമ്രാന്റെ സാമ്പത്തിക, റവന്യൂ മുൻ ഉപദേഷ്ടാവ് വഖർ മസൂദ് ഖാൻ എന്നിവരും ഉൾപ്പെടുന്നു. ഇമ്രാന്റെ അടുത്ത രാഷ്ട്രീയ സഖ്യകക്ഷിയായ പി.എം.എൽ. ക്യു നേതാവ് ചൗധരി മൂണിസ് ഇലാഹിയും പട്ടികയിലുണ്ട്.