cinema

റി​മി​ ​ടോ​മി​യെ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​ത്രയേറെ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഗാ​യി​ക​യെ​ന്ന​ ​നി​ല​യി​ൽ​ ​വ​ള​ർ​ന്ന​ ​താ​രം​ ​പി​ന്നീ​ട് ​മി​ക​ച്ച​ ​അ​വ​താ​ര​ക​യാ​യി.​ ​പി​ന്നാ​ലെ​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​ചു​വ​ടു​വ​ച്ച​ ​റി​മി​ ​അ​വി​ടെ​യും​ ​തി​ള​ങ്ങി.​ ​ഇ​പ്പോ​ൾ​ ​സൂ​പ്പ​ർ​‍​ 4​ ​ഷോ​യി​ലെ​ ​വി​ധി​ക​ർ​ത്താ​വാ​യി​ ​പ്രേ​ക്ഷ​ക​പ്രീ​തി​ ​ഏ​റ്റു​വാ​ങ്ങു​ക​യാ​ണി​പ്പോ​ൾ.​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ലൂ​ടെ​യും​ ​മേ​ക്കോ​വ​റി​ലൂ​ടെ​യും​ ​ആ​രാ​ധ​ക​രെ​ ​ഞെ​ട്ടി​ക്കു​ക​യാ​ണ് ​റി​മി.​ ​ഇ​പ്പോ​ഴി​താ​ ​സാ​രി​യി​ലു​ള​ള​ ​പു​ത്ത​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ​താ​രം.​ ​
'​സാ​രി​ ​വെ​റും​ ​ഒ​രു​ ​വ​സ്ത്ര​മ​ല്ല.​ ​അ​ത് ​ശ​ക്തി,​ ​സ്വ​ത്വം,​ ​ഭാ​ഷ​ ​എ​ന്നി​വ​യാ​ണ്.​"​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പോ​സ്റ്റ് ചെ​യ്‌​ത​ത്.​ ​നീ​ല​ ​സാ​രി​യി​ലും​ ​സാ​രി​ക്ക് ഇ​ണ​ങ്ങും​ ​വി​ധ​മു​ള​ള​ ​മാ​ല​യി​ലും​ ​ഹെ​യ​ർ​ ​സ്റ്റൈ​ലി​ലും​ ​അ​തീ​വ​ ​സു​ന്ദ​രി​യാ​യി​രി​ക്കു​ക​യാ​ണ് ​റി​മി​ ​ടോ​മി.​ ​അ​ശ്വ​തി​ ​ശ്രീ​കാ​ന്ത്,​ ​അ​നു​ ​സി​ത്താ​ര,​ ​ജ്യു​വ​ൽ​ ​മേ​രി,​ ​ഗാ​യ​ത്രി​ ​സു​രേ​ഷ്,​ ​ക​നി​ഹ,​ ​ദീ​പ്‌​തി​ ​വി​ധു​ ​പ്ര​താ​പ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പേ​ർ​ ​ഫോ​ട്ടോ​യ്‌​ക്ക് ​ക​മ​ന്റ് ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ പിന്നണിഗായിക എന്നതിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരക കൂടിയാണ് റിമി ടോമി.