റിമി ടോമിയെ മലയാളികൾക്ക് അത്രയേറെ ഇഷ്ടമാണ്. ഗായികയെന്ന നിലയിൽ വളർന്ന താരം പിന്നീട് മികച്ച അവതാരകയായി. പിന്നാലെ അഭിനയരംഗത്ത് ചുവടുവച്ച റിമി അവിടെയും തിളങ്ങി. ഇപ്പോൾ സൂപ്പർ 4 ഷോയിലെ വിധികർത്താവായി പ്രേക്ഷകപ്രീതി ഏറ്റുവാങ്ങുകയാണിപ്പോൾ. സ്റ്റൈലിഷ് ലുക്കിലൂടെയും മേക്കോവറിലൂടെയും ആരാധകരെ ഞെട്ടിക്കുകയാണ് റിമി. ഇപ്പോഴിതാ സാരിയിലുളള പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
'സാരി വെറും ഒരു വസ്ത്രമല്ല. അത് ശക്തി, സ്വത്വം, ഭാഷ എന്നിവയാണ്." എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നീല സാരിയിലും സാരിക്ക് ഇണങ്ങും വിധമുളള മാലയിലും ഹെയർ സ്റ്റൈലിലും അതീവ സുന്ദരിയായിരിക്കുകയാണ് റിമി ടോമി. അശ്വതി ശ്രീകാന്ത്, അനു സിത്താര, ജ്യുവൽ മേരി, ഗായത്രി സുരേഷ്, കനിഹ, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി പേർ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പിന്നണിഗായിക എന്നതിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരക കൂടിയാണ് റിമി ടോമി.