college

തിരുവനന്തപുരം: ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ തുറന്നു. അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാർത്ഥികളും, മൂന്ന്, നാല് സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികളുമാണ് ഇന്ന് കോളേജുകളിലെത്തിയത്.

cms-college-students

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ കോളേജുകളിൽ പോകരുത്, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല തുടങ്ങിയ നിർദേശങ്ങൾ അധിക‌ൃതർ നൽകിയിട്ടുണ്ട്.

ക്ലാ​സി​ലെ​ത്തു​ക​യെ​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​വ​ശ്യ​മാ​ണെന്നും, ​ഹാ​ജ​ർ​ ​നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും​ ​അ​വ​ർ​ ​എ​ത്തു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓൺലൈൻ - ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഈ മാസം 18ന് കോളേജുകൾ പൂർണമായും തുറക്കും.