മുംബയ്: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ പിടിയിലായപ്പോൾ വൈറലാകുന്നത് ഷാരുഖ് ഖാൻ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. മകന് ജീവിതത്തിൽ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നായിരുന്നു ഷാരുഖ് അന്ന് പറഞ്ഞത്. ഒരു ഹിന്ദി ചാനലിൽ വന്ന അഭിമുഖത്തിലാണ് ഷാരുഖ് ഇങ്ങനെ പറഞ്ഞത്. ഷാരുഖിന്റെ മകൻ അച്ഛനെ കണ്ട് വഷളാകാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടെന്ന് അവതാരക സിമി ഗരേവാൾ പറഞ്ഞപ്പോൾ താൻ തന്റെ മകന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കാറില്ലെന്ന് ഷാരുഖ് പറഞ്ഞു.
"അവന് വേണമെങ്കിൽ മദ്യപിക്കാം, പുകവലിക്കാം, മയക്കുമരുന്ന് ഉപയോഗിക്കാം, പെണ്ണ് പിടിക്കാം എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവന് നാലു വയസുള്ളപ്പോൾ തന്നെ അവനോട് പറഞ്ഞിട്ടുണ്ട്," ഷാരുഖ് പറഞ്ഞു. ഉടനെ അടുത്തിരുന്ന ഭാര്യ ഗൗരി ഖാൻ നാലു വയസല്ല രണ്ട് വയസെന്ന് തിരുത്തുകയും ചെയ്യുന്നുണ്ട്. അത് സമ്മതിച്ച ഷാരുഖ് എന്തും നേരത്തെ തുടങ്ങുന്നതാണ് നല്ലതെന്നും പറയുന്നു.
വർഷങ്ങൾക്കു മുമ്പ് നടന്ന അഭിമുഖത്തിൽ അവതാരകയുടെ ചോദ്യവും ഷാരുഖിന്റെ ഉത്തരവും തമാശരൂപേണയായിരുന്നെങ്കിലും അത് ഇപ്പോൾ അറംപറ്റിയിരിക്കുകയാണ്.
This is what #SRK did teach to his son #AryanKhan, So he is not wrong at all. 🙏🙏🙏🙏👏 pic.twitter.com/9H0UdhNNIB
— KRKBOXOFFICE (@KRKBoxOffice) October 3, 2021