ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് ലോകത്തിനു മുന്നിൽ തെളിയിക്കപ്പെടുന്ന വേദിയാണ് ഐ പി എൽ. നിരവധി യുവതാരങ്ങളാണ് ഐ പി എല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിന്റെ ഭാഗമായി തീർന്നിട്ടുള്ളത്. രവീന്ദ്ര ജഡേജ, അശ്വിൻ, ഹാർദിക്ക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെല്ലാം ഇത്തരത്തിൽ ദേശീയ ടീമിൽ എത്തിച്ചേർന്നവരാണ്. എന്നാൽ ഇതേ കാര്യം അമ്പയർമാരുടെ കാര്യത്തിൽ പറയാൻ സാധിക്കില്ല. നിരവധി മണ്ടത്തരങ്ങളാണ് ഇന്ത്യൻ ആഭ്യന്തര അമ്പയർമാർ ഓരോ ദിവസവും ഗ്രൗണ്ടിൽ കാണിക്കുന്നത്.
ഇന്നലെ നടന്ന ബാംഗ്ലൂർ - പഞ്ചാബ് ഐ പി എൽ മത്സരത്തിനിടയിൽ നടന്ന വൻ അമ്പയറിംഗ് അബദ്ധം ആണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്. മത്സരത്തിനിടെ ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ പുറത്തായത് തേർഡ് അമ്പയർ കൃഷ്ണമചാരി ശ്രീനിവാസൻ നോട്ട് ഔട്ട് വിധിച്ചിരുന്നു. രവി ബിഷ്ണോയിയുടെ ബോൾ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഗ്ലൗസിൽ തട്ടിയ പന്ത് പഞ്ചാബ് കീപ്പർ കെ എൽ രാഹുൽ പിടിക്കൂടുകയായിരുന്നു. മലയാളിയും ഓൺ ഫീൽഡ് അന്പയറുമായ അനന്തപദ്മനാഭൻ നോട്ട് ഔട്ട് വിധിക്കുകയും പഞ്ചാബ് താരങ്ങളുടെ ആവശ്യപ്രകാരം തേർഡ് അമ്പയരിന് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ പന്ത് ഗ്ലൗസിൽ തട്ടുന്നത് ശ്രദ്ധിക്കാത്ത ടി വി അമ്പയർ നോട്ട് ഔട്ട് വിധിച്ചു.
അതിനു ശേഷം തന്റെ വ്യക്തിഗത സ്കോറിനോട് അഞ്ച് റൺ കൂടി കൂട്ടിച്ചേർത്ത ശേഷമാണ് പടിക്കൽ പുറത്തായത്. മത്സരത്തിൽ ആറ് റണ്ണിന് പഞ്ചാബ് തോൽക്കുകയും ചെയ്തു. ഒരുപക്ഷേ മത്സര ഫലത്തെതന്നെ അമ്പയറുടെ തെറ്റായ തീരുമാനം സ്വാധീനിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു. ടി വി അമ്പയറുടെ തീരുമാനത്തിനെതിരെ പഞ്ചാബ് നായകൻ കെ എൽ രാഹുൽ ഫീൽഡിൽ വച്ച് തന്നെ പ്രതിഷേധിച്ചു. ടി വി അമ്പയറായ ശ്രീനിവാസനെ ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് മുൻ ക്രിക്കറ്റർമാരായ കൃഷ്ണമചാരി ശ്രീകാന്തും സ്കോട്ട് സ്റ്റൈറിസും അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Terrible umpiring, mistakes like that is unforgivable with so much technology and help these days! #RCBvsPBKS #IPL2021
— Kris Srikkanth (@KrisSrikkanth) October 3, 2021
Sack the 3rd umpire immediately #SelectDugout
— Scott Styris (@scottbstyris) October 3, 2021
What a joke!