മുംബയ്: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ നടൻ സൽമാൻ ഖാൻ ഷാരൂഖിന്റെ വീട്ടിലെത്തി. ഞായറാഴ്ച രാത്രിയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖിന്റെ മുംബയിലെ വസതിയിലെത്തിയത്.
ഷാരുഖ് ഖാന്റെ അടുത്ത സുഹൃത്താണ് സൽമാൻ ഖാൻ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ വൈകിട്ടോടെയാണ് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് സൽമാൻ ഷാരുഖിന്റെ വീട്ടിലെത്തിയത്.
ശനിയാഴ്ച രാത്രി ആഡംബര കപ്പലിൽ നടന്ന എൻ സി ബി റെയ്ഡിലാണ് ഷാരുഖിന്റെ മകനായ ആര്യൻ പിടിയിലായത്. താരപുത്രന്റെ അറസ്റ്റിനു പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട്‌വാല എന്നിവിടങ്ങളിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയിരുന്നു. ലഹരി ഉൽപന്നങ്ങളുടെ ഡീലറെയും എൻ സി ബി കസ്റ്റഡിയിലെടുത്തു.
Mumbai | A drug supplier was taken into custody by Narcotics Control Bureau following raids in Bandra, Andheri, Lokhandwala, late last night. pic.twitter.com/SMRiwqq7sh
— ANI (@ANI) October 4, 2021