shafi-parambil

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശന വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അശാസ്‌ത്രീയമാണെന്നും, പ്രവേശനത്തോതല്ല അപേക്ഷകരുടെ എണ്ണമാണ് കണക്കാക്കേണ്ടതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഹെലികോപ്‌ടറിന് നൽകുന്ന വാടക ഉപയോഗിച്ചെങ്കിലും പ്ളസ് വൺ സീറ്റ് കൂട്ടണമെന്ന പരിഹാസവും ഷാഫി സർക്കാരിനെതിരെ പ്രയോഗിച്ചു.

അതേസമയം, 33119 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്ത് മിച്ചംവരുമെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നൽകി. 71230 മെറിറ്റ് സീറ്റ് ഒന്നാം അലോട്‌മെന്റിന് ശേഷം ഒഴിവുണ്ട്. 16650 പേർ കഴിഞ്ഞവർഷം പ്രവേശനം ലഭിച്ചിട്ടും ചേർന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, ഇത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.