lakhimpur

ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് 144 പ്രഖ്യാപിച്ചതിനാൽ പഞ്ചാബിൽ നിന്ന് ആരെയും ഉത്തർപ്രദേശ് സന്ദർശിക്കാൻ അനുവദിക്കരുതെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് യോഗി സർക്കാരിന്റെ കത്ത്. എന്നാൽ അതിനുള്ള പഞ്ചാബ് സർക്കാരിന്റെ മറുപടി അനുമതി ചോദിച്ചുകൊണ്ടുള്ള ഒരു കത്തായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി കർഷക പ്രക്ഷോഭം നടക്കുന്ന ലഖിംപൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഹെലികോപ്ടർ ഇറങ്ങാനുള്ള അനുമതി നൽകണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. പഞ്ചാബ് സിവിൽ ഏവിയേഷൻ ഡയറക്ടർ അവനീഷ് അവാസ്തിയാണ് ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചത്. അപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ഈ വിഷമഘട്ടത്തിൽ തന്റെ സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നതിനു വേണ്ടി താൻ ഉടനെ ലഖിംപൂരിലേക്ക് യാത്രതിരിക്കുകയാണെന്നും ചരൺജിത്ത് ചന്നി ട്വീറ്റ് ചെയ്തു.

അതേസമയം കര്‍ഷക സമരത്തിനിടെ ഉണ്ടായ സംഘര്‍ഷം ആളിക്കത്തുകയാണ്. സംഭവത്തില്‍ ഒരു പ്രാദേശിക മാധ്യമപ്രവർത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ശ്രമിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

True grit & courage against a brutal state.

Smt. @priyankagandhi J arrested in order to go to Lakhimpur Kheri, is on fast. She is seen sweeping her room.#लखीमपुर_किसान_नरसंहार#PriyankaGandhi pic.twitter.com/UPxMydEoZU

— Neeraj Kundan (@Neerajkundan) October 4, 2021