ig-lakshmanan

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുമായി ഇന്നലെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ യോഗത്തിൽ ഒപ്പം ഇരിക്കുന്നതിൽ നിന്ന്,പുരാവസ്തു തട്ടിപ്പുകാരൻ മോൻസണുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണ വിധേയനായ ഐ.ജി ലക്ഷ്മണിനെ ഒഴിവാക്കി.

ലക്ഷ്മൺ പൊലീസ് ആസ്ഥാനത്തെത്തിയെങ്കിലും കോൺഫറൻസ് ഹാളിൽ സീറ്റ് നൽകിയില്ല. ഓൺലൈനിൽ പങ്കെടുത്താൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് പബ്ളിക് ഗ്രീവൻസ് വിഭാഗത്തിന്റെ ചുമതലയുള്ള ലക്ഷ്മൺ മോൻസൺ കേസിൽ വഴിവിട്ട് ഇടപ്പെട്ടതായി ആരോപണമുയർന്നിരുന്നു. ലക്ഷ്മണിന് പകരം ഡി.ഐ.ജി ശ്യാംസുന്ദറിനാണ് യോഗത്തിൽ സീറ്റ് നൽകിയത്.