ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലംഖിപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പോകുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത പ്രിയങ്ക ഗാന്ധിയ്ക്ക് പിന്തുണയുമായി സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.
പ്രിയങ്ക ഗാന്ധിയുടെ ധൈര്യത്തെ മോദി സർക്കാർ ഭയക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'പ്രിയങ്കാ എനിക്കറിയാം നീ പിന്തിരിയില്ലെന്ന്. അവർ നിന്റെ ധൈര്യത്തെ പേടിക്കുന്നുണ്ട്.നീതിക്കുവേണ്ടിയുള്ള അഹിംസാ പോരാട്ടത്തിൽ നമ്മളീ രാജ്യത്തെ വിജയിപ്പിക്കും'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
प्रियंका, मैं जानता हूँ तुम पीछे नहीं हटोगी- तुम्हारी हिम्मत से वे डर गए हैं।
— Rahul Gandhi (@RahulGandhi) October 4, 2021
न्याय की इस अहिंसक लड़ाई में हम देश के अन्नदाता को जिता कर रहेंगे। #NoFear #लखीमपुर_किसान_नरसंहार
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.തങ്ങളുടെ പോരാട്ടം തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് പ്രിയങ്ക ഗാന്ധി ലംഖിപൂരിലെത്തിയത്. രാഹുൽ ഗാന്ധിയും ലംഖിപൂരിലേക്ക് പോകും.