india-post

ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും നല്ല ഉപായം നിക്ഷേപങ്ങളാണ്. അത്യാവശ്യഘട്ടങ്ങളിൽ സഹായകമാകുന്നതും ഇത്തരം നിക്ഷേപങ്ങൾ തന്നെയാണ്. ഇതിൽ ഏറ്റവും വിശ്വസനീയവും സുരക്ഷിതവും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. മറ്റുള്ളവയെക്കാൾ നിരവധി ആനുകൂല്യങ്ങളും ഇവ മുന്നോട്ടുവയ്ക്കുന്നുണ്ട്. വെറും നൂറു രൂപ മുതൽ നിക്ഷേപിച്ച് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ലക്ഷാധിപതിയാകാം. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എന്ന പദ്ധതിയിലാണ് ഇപ്പോൾ കൂടുതൽപ്പേരും നിക്ഷേപിക്കുന്നത്.

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്

ഇന്ത്യ പോസ്റ്റിന്റെ സമയ ബന്ധിതമായ പദ്ധതിയാണിത്. കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ പണം സ്വന്തമാക്കാൻ സാധിക്കുന്ന ഇത് ഏറ്റവും സുരക്ഷിതമാണ്. അതിനാൽ തന്നെ നിങ്ങളുടെയും കുടുബത്തിന്റെയും ഭാവി സുരക്ഷിതമായിരിക്കും. നിക്ഷേപ കാലാവധി അഞ്ചു വർഷമാണ്. എന്നിരുന്നാലും ഒരു വർഷത്തിനു ശേഷം ഉപാധികളോടെ പണം പിൻവലിക്കാനാകും. വർഷത്തിൽ 6.8 ശതമാനം പലിശയാണ് ഇപ്പോൾ ലഭിക്കുന്നത്.സാമ്പത്തിക വർഷം മൂന്നാംമാസത്തിന്റെ തുടക്കത്തിലാണ് സർക്കാർ പലിശ നിശ്ചയിച്ചിരിക്കുന്നത്.