algeria-vs-france

അൽജിയേഴ്​സ്​: ആഭ്യന്തര കാര്യങ്ങളിൽ ഫ്രഞ്ച്​ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇടപെട്ടുവെന്നാരോപിച്ച്​ അൽജീരിയ ഫ്രഞ്ച്​ അംബാസഡറെ തിരിച്ചുവിളിച്ചു. ഫ്രഞ്ച്​ സൈനിക വിമാനങ്ങൾ പ്രവേശിക്കുന്നത്​ തടയാൻ വ്യോമപാതയും അൽജീരിയ അടച്ചിരുന്നു.അൽജീരിയ, മൊറോക്കോ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക്​ അനുവദിച്ചിരുന്ന വിസ വെട്ടിക്കുറച്ചതിന് പിന്നാലെയാണിത്.

ഫ്രഞ്ച്​ വിമാനങ്ങളുടെ പ്രധാന ആകാശപാതയാണ് അൾജീരിയ.

കഴിഞ്ഞാഴ്​ച അൽജീരിയൻ വംശജരുമായി നടത്തിയ കൂടിക്കാഴ്​ചയിൽ അൽജീരിയയിലെ ഭരണത്തെ വിമർശിച്ച്​ മാക്രോൺ സംസാരിച്ചിരുന്നു.

രാഷ്​ട്രീയ-സൈനിക സംവിധാനമാണ്​ അൽജീരിയയിൽ നിലവിലുള്ളതെന്നും ഔദ്യോഗിക ചരിത്രം തിരുത്തിയെഴുതണമെന്നും രേഖപ്പെടുത്തിയ പലതും സത്യമല്ലെന്നും മക്രോൺ പറഞ്ഞതായാണ് റിപ്പോർട്ട്.