രണ്ട് ദിവസത്തെ കടൽയാത്ര കഴിഞ്ഞ് മൂന്നാം ദിവസം രാവിലെ ഭൂമിയിലെ ഏറ്റവും തണുപ്പേറിയ അന്റാർട്ടിക്കയിലെത്തി. എവിടെ നോക്കിയാലും വെളളനിറം. പച്ച നിറമില്ലാത്ത മുഴുവൻ ഐസ് മാത്രമുള്ള സ്ഥലം. തണുപ്പിനെ നേരിടുക എന്നതാണ് ഏറ്റവും വലിയ കടമ്പ. അന്റാർട്ടിക്കയിൽ എത്തുന്നവർ ധരിക്കുന്നത് പ്രത്യേക തരം വസ്ത്രങ്ങളാണ്.ഈ എപ്പിസോഡിൽ വിശദമായി തന്നെ അതിനെക്കുറിച്ച് പറഞ്ഞ് തരുന്നു.
ഏറ്റവും കൂടുതൽ കാറ്റ് വീശുന്ന സ്ഥലം കൂടിയാണ് ആന്റാർട്ടിക്ക. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകളാണ്. ആദ്യം ഒരു മഞ്ഞ് മലയിലേക്ക് നടന്ന് കയറി വിസ്‌മയ കാഴ്ചകളാണ് ചുറ്റും. അവിടെ നിന്ന് പെൻഗ്വിനുകളുടെ കൂട്ടങ്ങൾ ഉളള കോളനിയിലേക്ക്.
പലതരം പെൻഗ്വിനുകൾ അന്റാർട്ടിക്കയിൽ ഉണ്ട്. അതിൽ ഒരു ഇനത്തിൽപ്പെട്ട പെൻഗ്വിൻ കോളനിയിലാണ് എത്തിയത്. പെൻഗ്വിനുകൾ കൂടൊരുക്കുന്നതും,കുഞ്ഞുങ്ങളെ വളർത്തുന്നതും ഈ എപ്പിസോഡിലൂടെ നിങ്ങൾക്ക് കാണാം. കൂടാതെ രണ്ടരമാസക്കാലം ഭക്ഷണം തേടി കടലിൽ പോകുന്ന പെൺ പെൻഗ്വിനുകളും.കാഴ്ച വിസ്‌മയങ്ങൾ സമ്മാനിക്കുന്ന അന്റാർട്ടിക്കൻ യാത്രയുടെ മൂന്നാം ഭാഗം.