തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഈ വർഷത്തെ അംഗത്വവിതരണ ചടങ്ങിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിളളയും, എം എ ബേബിയും സംഘടനാ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൽ നിന്ന് അംഗത്വം സ്വീകരിച്ചു.
തുടർന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ വയോജന മേഖലയിൽ നിലവിലുളള നയങ്ങളിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ ആവശ്യമാണെന്നും അന്താരാഷ്‌ട്ര തലത്തിൽ ഐക്യരാഷ്‌ട്ര സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മുതിർന്ന പൗരന്മാർക്കായി ഏറ്റെടുത്ത് മെച്ചപ്പെടുത്തണമെന്ന് എസ്. രാമചന്ദ്രൻ പിളള സൂചിപ്പിച്ചു.
പെൻഷൻ ഉൾപ്പടെയുളള വയോജന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കണം. മുഴുവൻ വയോജനങ്ങളെയും സംഘടനയിൽ അംഗങ്ങളാക്കി കൊണ്ടുവരുന്നതിനുളള പ്രവർത്തനങ്ങൾ നടത്തണം എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി.രാജൻ, സംസ്ഥാന സെക്രട്ടറി ആർ രാജൻ, സി പി രവീന്ദ്രൻ, ട്രഷറർ കാട്ടാക്കട രാമചന്ദ്രൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എസ്. ഉമാചന്ദ്ര ബാബു , ജില്ലാ സെക്രട്ടറി സുകുമാരൻ ആശാരി, ജില്ലാ ട്രഷറർ എസ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.