fb

ന്യൂഡൽഹി: പ്രമുഖ സമൂഹമാദ്ധ്യമങ്ങളായ വാട്‌സാപ്പും ഫേസ്‌ബുക്കും ഇൻസ്‌റ്റഗ്രാമും പണിമുടക്കി. ലോകത്തിന്റെ പലഭാഗത്തുള‌ളവർക്കും ഇന്ത്യൻ സമയം രാത്രി ഒൻപത് മുതൽ ഇവയുടെ സേവനം ലഭിക്കുന്നില്ല. സംതിംഗ് വെന്റ് റോംഗ് എന്നും തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്‌ബുക്കിന്റെ വെബ്സൈ‌റ്റിൽ സന്ദേശം വന്നിട്ടുണ്ട്. ഈ സമൂഹമാദ്ധ്യമങ്ങൾ ലഭിക്കുന്നില്ലെന്ന് ട്വി‌റ്റർ വഴി ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. എന്നാൽ എന്താണ് തകരാറെന്നോ എപ്പോൾ അവ പരിഹരിക്കുമെന്നോ അറിവായിട്ടില്ല.

We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience.

— Facebook (@Facebook) October 4, 2021

അതേ സമയം തടസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും എത്രയും വേഗം സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്‌ബുക്ക് കമ്പനി ട്വിറ്ററിലെ പോസ്‌റ്റിലൂടെ അറിയിച്ചു. തകരാർ നേരിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും അത് പരിഹരിക്കാനാകാത്തതിന് കമ്പനിയ്‌ക്ക് നേരെ വലിയ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയ്‌ക്കുള‌ളിലെ ആശയവിനിമയം പോലും തകരാറിലായതായാണ് വിവരം.