fb-whatsapp-instagram

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ പുനരാരംഭിച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് തകരാർ പരിഹരിച്ചത്. ഇന്നലെ രാത്രി ഒൻപതുമണിയോടെ തടസപ്പെട്ട പ്രവർത്തനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പുനരാരംഭിക്കാനായത്.

ഫേസ്ബുക്ക് സേവനങ്ങൾ ആശ്രയിക്കുന്ന വ്യവസായികൾ അടക്കമുള്ള ഉപഭോക്താക്കളോട് മാർക്ക് സക്കർബർഗ് ക്ഷമ ചോദിച്ചു. സാങ്കേതിക തടസമുണ്ടായതിന് കാരണം വെളിപ്പെടുത്തിയിട്ടില്ല. ഫേസ്ബുക്ക് മെസഞ്ചറിനുണ്ടായ തകരാർ പൂർണ്ണമായി പരിഹരിക്കാനായില്ല.

ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു. സാങ്കേതിക തകരാറിന് ശേഷമാണ് ഓഹരിമൂല്യം ഇടിഞ്ഞത്. 2019ൽ സാങ്കേതിക തടസം കാരണം 14 മണിക്കൂർ ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്ആപ്പിന് 53 കോടിയും ഇൻസ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.