ലക്‌നൗ: കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. ലംഖിപൂർ ഖേരിയിൽ സമരം നടത്തുന്ന കർഷകർക്കിടയിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്. കോൺഗ്രസും കർഷക സംഘടനകളുമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അതിവേഗം വാഹനം ഓടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. ലഖിംപൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും, കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു.
न तो कोई किसान 'उपद्रव' मचा रहा था,
— UP Congress (@INCUttarPradesh) October 4, 2021
न ही कोई किसान 'गाड़ी' पर पथराव कर रहा था
मंत्री का बेटा अपने बाप के आदेश का पालन कर रहा था । किसानों को बेरहमी से पीछे से कुचल रहा था,
अब सब कुछ सामने है । शर्म करो नरेंद्र मोदी..
pic.twitter.com/ZtQMFNDQGQ
കനത്ത സുരക്ഷയാണ് ഉത്തർപ്രദേശിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ വിന്യസിച്ചു. ഇവിടെ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം കൊല്ലപ്പെട്ട നാല് കർഷകരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇവരുടെ കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.