priyanka-gandhi

ലക്‌നൗ: ലഖിംപൂരിലെ സംഘർഷത്തിൽ മരിച്ച കർഷകരുടെ ബന്ധുക്കളെ കാണാൻ അനുവദിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരുടെ ബന്ധുക്കളെ കാണാതെ പ്രദേശത്ത് നിന്ന് മടങ്ങില്ലെന്നും അവർ വ്യക്തമാക്കി.

ലക്‌നൗവിലേക്ക് മടങ്ങിപ്പോകാൻ പ്രിയങ്ക ഗാന്ധിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സീതാപൂർ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഇപ്പോൾ ഉള്ളത്. ഇവിടെ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. 28 മണിക്കൂറായി തന്നെ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്.

.@narendramodi जी आपकी सरकार ने बग़ैर किसी ऑर्डर और FIR के मुझे पिछले 28 घंटे से हिरासत में रखा है।

अन्नदाता को कुचल देने वाला ये व्यक्ति अब तक गिरफ़्तार नहीं हुआ। क्यों? pic.twitter.com/0IF3iv0Ypi

— Priyanka Gandhi Vadra (@priyankagandhi) October 5, 2021