സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പാലാ സെന്റ് തോമസ് കോളേജിൽവച്ച് സഹപാഠി കൊലപ്പെടുത്തിയ നിഥിനയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു സതീദേവിയുടെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസം നൽകുക ഇത്തരത്തിലുള്ള പല പ്രവണതകളും ഇല്ലാതാക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മിഷ അദ്ധ്യക്ഷ പറഞ്ഞതായുള്ള വാർത്തകൾക്ക് താഴെ കൂടുതലായും പ്രത്യക്ഷപ്പെട്ടത് അശ്ലീല കമന്റുകളാണ്. സ്‌കൂളുകളിൽ ലേബർ റൂം തുടണ്ടേണ്ടിവരുമെന്നൊക്കെയാണ് കമന്റുകൾ.സംഭവവുമായി ബന്ധപ്പെട്ട് ചില ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അശ്ലീലം നിറഞ്ഞ കമന്റുകൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്കല്ല ഇത്തരം ആളുകൾക്കാണ് ആദ്യം ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. 'ഇങ്ങനെ കമന്റ് ഇട്ട മാന്യന്മാർ വിചാരിച്ചു കാണും ലൈംഗിക വിദ്യാഭ്യാസം എന്നത് പോൺ സൈറ്റ് കാണിച്ചു പഠിപ്പിക്കൽ ആണെന്ന് വിവരദോഷികൾ, പറഞ്ഞിട്ട് കാര്യം ഇല്ല.' എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് വരുന്നത്.