floating-island

സാധാരണയായി വീടുകളിൽ കാണുന്ന വളരെ കുറച്ച് സാധനങ്ങൾക്കൊണ്ട് രുചികരമായ ഫ്രഞ്ച് പലഹാരം വീട്ടിൽ തന്നെ തയ്യാറാക്കാം. രസ്മലായിയുടെ ഒരു നോൺ വെജ് പതിപ്പായി കാണാവുന്ന ഈ വ്യത്യസ്ത വിഭവം എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

ഇതിനായി വേണ്ട ചേരുവകകൾ;

മുട്ട ആറ് : മൂന്ന് മുട്ടയുടെ വെള്ളയും മൂന്ന് മുട്ടയുടെ മഞ്ഞയും.
പാൽ : രണ്ട് കപ്പ്
പഞ്ചസാര 2/3കപ്പ്
വാനില എസൻസ് 1 ടേബിൾ സ്പൂൺ
കോൺഫ്ളവർ 1 ടീ സ്പൂൺ

കാരമൽ
വെളളം 2 ടേബിൾ സ്പൂൺ
നാരങ്ങാനീര് 1ടീ സ്പൂൺ
പഞ്ചസാര 1/3കപ്പ്

തയ്യാറാക്കുന്ന വിധം
1. രണ്ട് കപ്പ് പാൽ ഒരു പരന്ന പാത്രത്തിൽ അടുപ്പിൽ വെക്കുക. ഒരു ടേബിൾ സ്പൂൺ വാനില എസൻസ് ചേർക്കുക. ചെറിയ തീയിൽ ചൂടാക്കുക.

2. മിറാങ്ങ് (പഞ്ചസാരയും മുട്ടയും പതച്ച് ഉണ്ടാക്കുന്ന കൂട്ട് ) : മൂന്ന് മൂന്ന് മുട്ടയുടെ വെള്ള ഒട്ടും നനവില്ലാത്ത ബൗളിൽ ഇട്ട് നന്നായി എഗ്ഗ് ബീറ്റർ കൊണ്ട് പതപ്പിക്കുക. അൽപ്പാൽപ്പമായി 1/3 കപ്പ് പഞ്ചസാര ചേർക്കുക. ഇതിൽ 1 ടീ സ്പൂൺ കോൺഫ്ളവർ ചേർക്കുക. ഇത് ഒരു സ്പൂൺ കൊണ്ട് കോരി ചൂടായ പാലിലേക്ക് പതുക്കെ ഇടുക. മൂന്ന് മിനിട്ടിനുശേഷം സൂക്ഷിച്ച് പൊട്ടിപ്പോകാതെ തിരിച്ചിടണം. മറുവശവും മൂന്ന് മിനിട്ട് വേവിക്കുക. അതിനുശേഷം ഇവയെ പാലിൽനിന്നും മാറ്റി തണുക്കാൻ വെക്കുക.

3.ആറ് മഞ്ഞക്കരു 1/3 കപ്പ് പഞ്ചസാര ചേർത്ത് ബീറ്ററിൽ അടിക്കുക. മിറാങ്ങ് ഉണ്ടാക്കിയ ശേഷം ബാക്കിയായ പാൽ അരിച്ചെടുക്കുക. രണ്ട് കപ്പ് പാൽ ഉണ്ടായിരിക്കണം. തണുത്ത ശേഷം മഞ്ഞക്കരു മിശ്രിതം ഇതിൽ ചേർത്ത് മിക്സ് ചെയ്യുക. ഇത് അരിപ്പയിൽ അരിച്ചെടുക്കുക. ഒരു സോസ് പാൻ മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് മേൽ പറഞ്ഞ മിശ്രിതം ചേർത്ത് ചെറു തീയിൽ കൈയെടുക്കാതെ മിശ്രിതം കുറുകി വരുന്നതുവരെ ഇളക്കികൊണ്ടിരിക്കുക. മിശ്രിതം തിളക്കാൻ പാടില്ല. തണുക്കാൻ വെക്കുക.

4. കാരമൽ ഉണ്ടാക്കുന്നതിനായി 2 ടേബിൾ സ്പൂൺ വെള്ളം ഒര് ചുവട് കട്ടിയുള്ള പാത്രത്തിൽ എടുക്കുക. ഇതിൽ 1 ടീ സ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇതിൽ 1/3 കപ്പ് പഞ്ചസാര ചേർത്ത് ബ്രൗൺ നിറമാകുന്ന വരെ ചൂടാക്കുക. പഞ്ചസാര കാരമലൈസ് ആയി ഒരു നൂൽ പാകത്തിലാകുമ്പോൾ തീ കെടുത്താം. ഒരു പ്‌ളേറ്റിൽ തണുത്ത മിറാങ്ങ് എടുത്തുവെച്ചതിനുശേഷം കാരമൽ മിറാങ്ങിനു മുകളിലേക്ക് ഒഴിക്കുക.