travel

അ​രു​വി​പ്പു​റം​ ​വെ​ള്ള​ച്ചാ​ട്ടം,​ ​പേ​ര് ​കേ​ട്ടാ​ൽ​ ​വെ​ള്ള​ച്ചാ​ട്ട​മാ​ണെ​ന്ന് ​ന​മ്മ​ൾ​ ​ക​രു​തു​മെ​ങ്കി​ലും​ ​നെ​യ്യാ​ർ​ ​ന​ദി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ഒ​രു​ ​ഒ​ഴു​ക്കാ​ണി​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ൽ​ ​നി​ന്ന് 21​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യാ​ണ് ​അ​രു​വി​പ്പു​റം​ ​ശി​വ​ ​ക്ഷേ​ത്ര​വും​ ​മ​ഠ​വും​ ​അ​രു​വി​പ്പു​റം​ ​വെ​ള്ള​ച്ചാ​ട്ട​വും​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​
തി​ര​ക്കേ​റി​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ലെ​ ​പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​ഇ​വി​ടം.​ ​അ​തു​കൊ​ണ്ട് ​ഈ​ ​ഇ​ടം​ ​ജ​ന​ശ്ര​ദ്ധ​ ​നേ​ടു​ക​യാ​ണ്.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യോ​ ​കു​ടും​ബ​വു​മാ​യോ​ ​ചെ​ന്നി​രി​ക്കാ​ൻ​ ​പ​റ്റി​യൊ​രി​ട​മാ​ണി​ത്.​ ​​ ​മ​ഴ​ക്കാ​ല​ത്ത് ​ഇ​വി​ടെ​ ​ഒ​ഴു​ക്ക് ​കൂ​ടു​ത​ലാ​യി​രി​ക്കും.​ ​അ​തി​നാ​ൽ​ ​മ​ഴ​ക്കാ​ല​ത്ത് ​ഇ​വി​ടെ​ ​ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ആ​ഴം​ ​ഇ​ല്ലെന്ന് ​ഉ​റ​പ്പു​ള്ള​ ​സ്ഥ​ല​ത്ത് ​മാ​ത്രം​ ​ഇ​റ​ങ്ങു​ന്ന​താ​കും​ ​ഉ​ത്ത​മം.​ ​ഈ​ ​ന​ദീ​ ​ഭാ​ഗ​ത്തി​ലെ​ ​ആ​ഴ​മു​ള്ള​ ​പ്ര​ദേ​ശ​മാ​യ​ ​ശ​ങ്ക​ര​ൻ​ ​കു​ഴി​യി​ൽ​ ​നി​ന്നാ​ണ് ​അ​രു​വി​പ്പു​റം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ര​തി​ഷ്ഠ​ ​മു​ങ്ങി​യെ​ടു​ത്ത​ത്.​ ​അ​ത് ​പോ​ലെ​ ​ശ്രീ​ ​നാ​രാ​യ​ണ​ഗു​രു​ ​അ​രു​വി​പ്പു​റ​ത്ത് ​ധ്യാ​ന​ത്തി​നി​രു​ന്ന​ ​ര​ണ്ട് ​ഗു​ഹ​ക​ളി​ൽ​ ​ഒ​ന്ന് ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്താ​ണ്.​
തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള​​​ ​​​കൊ​​​ടി​​​തൂ​​​ക്കി​​​ ​​​മ​​​ല​​​യി​​​ലാ​​​ണ് ​​​മ​​​റ്റൊ​ന്നു​ള്ള​ത്.​​​ ​​​ക്ഷേ​​​ത്ര​​​ത്തേ​​​പ്പോ​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​ഈ​​​ ​​​പ്ര​​​ദേ​​​ശ​​​വും​​​ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​മെ​​​ന്നോ​​​ണ​​​മാ​​​ണ് ​​​പ​​​രി​​​പാ​​​ലി​​​ച്ചു​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ശാ​​​ന്ത​​​മാ​​​യ​​​ ​​​ന​​​ല്ലൊ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ​​​ ​​​അ​​​രു​​​വി​​​പ്പു​​​റം​​​ ​​​വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ലേ​​​യ്ക്ക് ​​​പോ​​​കാം.

എത്തിച്ചേരാൻ

തമ്പാനൂരിൽ നിന്നും 21 കിലോമീറ്റർ അകലെ ബാലരാമപുരം- പെരുംപഴുതൂർ- അരുവിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ എത്തിച്ചേരാം