sussane-khan-aryan-khan

മുംബയ്: ലഹരി മരുന്ന് കേസിൽ അകത്തായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണുമായി പ്രശസ്ത ഫാഷൻ ഡിസൈനറും ഹൃതിക് റോഷന്റെ മുൻ ഭാര്യയുമായ സൂസൈൻ ഖാൻ. പ്രസിദ്ധ കോളമിസ്റ്റും മാദ്ധ്യമപ്രവർത്തകയുമായ ശോഭാ ദേയുടം ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സൂസൈൻ ഖാന്റെ പ്രതികരണം. അവൻ കുട്ടിയാണെന്നും കുറച്ചു നാളുകളായി ബോളിവുഡിലുള്ളവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണെന്നും സൂസൈൻ ഖാൻ കുറിച്ചു. ന്യായീകരിക്കുവാൻ കഴിയുന്ന കാര്യങ്ങളല്ല നിലവിൽ ബോളിവുഡിൽ പ്രവർത്തിക്കുന്നവർക്കെതിരെ സംഭവിക്കുന്നതെന്നും ഈ വിഷമഘട്ടത്തിൽ താൻ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണെന്ന് സൂസൈൻ കുറിച്ചു.

അതേസമയം,ആര്യനൊപ്പം പിടിയിലായ അര്‍ബാസിന്‍റെ പിതാവ് അസ്ലം തന്റെ മകന് പിന്തുണയുമായി എത്തി. തന്‍റെ മകനും ആര്യനുമെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യം ഒരിക്കൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറയുന്നത് കപ്പലിനുള്ളിൽ നിന്നുമാണെന്നും ആര്യനും കൂട്ടൂകാരും കപ്പലിനുള്ളിൽ കയറിയിട്ടില്ലെന്നും അസ്ലം വ്യക്തമാക്കി.