trekking-spots-in-trivand

യാത്രകളോട് കമ്പമുള്ളവരാണ് നമ്മളേറെപ്പേരും. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ മനസിനും ശരീരത്തിനും ഉൻമേഷം നൽകുന്നതിൽ യാത്രകളുടെ പങ്ക് വളരെ വലുതാണ്. യാത്രയോടൊപ്പം അൽപം സാഹസികതയും കൂടിചേരുമ്പോഴത് പ്രത്യേക അനുഭവം സമ്മാനിക്കുന്നു. ഓർമയിൽ തങ്ങി നിൽക്കുന്ന ട്രക്കിംഗ് അനുഭവങ്ങൾക്കായി ഇന്ത്യക്കകത്തും പുറത്തും സഞ്ചരിക്കുന്നവരിൽ ഒട്ടുമിക്ക പേർക്കും അജ്ഞാതമായ അധികമാരും കടന്നുചെല്ലാത്ത സ്‌പോട്ടുകൾ തിരുവനന്തപുരത്ത് തന്നെ ധാരാളമുണ്ട്. തലസ്ഥാന നഗരിയിൽ അധികമാരും എക്സ്പളോർ ചെയ്യാത്ത അ‌ഞ്ച് ട്രക്കിംഗ് സ്‌പോട്ടുകൾ പരിചയപ്പെടാം.

tourism

1.ദ്രവ്യപ്പാറ

തിരുവനന്തപുരത്തെ ഏറ്റവും ദുഷ്‌കരമായതും എന്നാൽ അതീവ ദൃശാനുഭവം സമ്മാനിക്കുന്ന അധികമാർക്കും പരിചയമില്ലാത്തതുമായ ട്രക്കിംഗ് ഡെസ്റ്റിനേഷനാണ് ദ്രവ്യപ്പാറ. തിരുവനന്തപുരത്ത് നിന്നും 40കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറസ്ഥിതിചെയ്യുന്നത്. വിശ്വാസങ്ങളും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഈസ്ഥലം സമുദ്രനിരപ്പിൽനിന്നും 1500ഓളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷപ്പെടുന്നതിനായി മാർത്താണ്ടവർമ്മ ഒളിച്ചു താമസിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലവും മലക്ക് മുകളിലുണ്ട്. മാർത്താണ്ടവർമ്മയെ മലമുകളിൽ എത്തിക്കുന്നതിനായി ആദിവാസികൾ പാറയിൽ 101പടികൾ കൊത്തിയെന്നാണ് വിശ്വാസം.ഇതിൽ 72പടികൾ ഇന്നുമുണ്ട്. അതിസാഹസികമായ ട്രക്കിംഗിന് ഏറ്റവും പറ്റിയസ്ഥലമാണിത്.

tourism

2.പാണ്ടിപ്പത്ത്

പേപ്പാറ വന്യജീവിസങ്കേതത്തിലാണ് പാണ്ടിപ്പത്ത് പാറ സ്ഥിതി ചെയ്യുന്നത്.ബ്രിട്ടീഷുകാർപണ്ട് കാപ്പി, തേയില കൃഷിക്കായി ഈ സ്ഥലങ്ങൾ ഉപയോഗിച്ചിരുന്നു. വാഹനസഞ്ചാരം സാദ്ധ്യമല്ലാത്തതിനാൽ അവർ യാത്രക്കായി ഉപയോഗിച്ചിരുന്ന കുതിരകളുടെ സഞ്ചാര പാതകൾ ഇന്നും അവിടെ കാണാം. മനോഹരമായ പ്രകൃതി സൗന്ദര്യം ഇവിടെ ആസ്വദിക്കാം.

tourism

3.കുടുക്കത്ത്പാറ

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ അഗസ്ത്യവനത്തിലാണ് കുടുക്കത്തു പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ അഗസ്ത്യാർകൂടം,നെയ്യാർ റിസർവോയർ,പേപ്പാറ റിസർവോയർ, പാണ്ടിപ്പത്ത്, പൊൻമുടി എന്നിവയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാനാകും. പത്ത് കിലോമീറ്റർ ട്രക്കിംഗിനു ശേഷം തൊട്ടടുത്തുള്ല തോളടിവെള്ളച്ചാട്ടത്തിലും ഇറങ്ങാം.

tourism

4.ജഡ്ജിക്കുന്ന്

പൂജപ്പുര തിരുമല ഏരിയയിലായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ട്രക്കിംഗ്സ്ഥലം സ്വാതിതിരുന്നാൾ മഹാരാജാവുമായും ബന്ധപ്പെട്ടിരിക്കുന്നു. കുന്ന് ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന സ്ഥലമായതിനാൽ കുന്ന് ബംഗ്ലാവ്ഹിൽ എന്നും ഈ സ്ഥലംഅറിയപ്പെടുന്നു. ഈ കുന്നിൻ മുകളിൽനിന്നും നഗരത്തിൻറെ മുഴുവൻ ഭംഗിയും ആസ്വദിക്കാം.

tourism

5.കടുംമ്പുപാറ

തിരുവനന്തപുരം വിളപ്പിൽശാലയിൽ സ്ഥിതിചെയ്യുന്ന ഈ മനോഹരട്രക്കിംഗ് കേന്ദ്രത്തിന്റെ മുകളിൽനിന്നും തിരുവനന്തപുരം നഗരത്തിന്റെ മൊത്തത്തിലുള്ള കാഴ്ച ആസ്വദിക്കാനാകും.