cm

മോൻസൺ മാവുങ്കൽ വിഷയത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഡോ.ശൂരനാടിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ സ്വപ്ന സുരേഷ് താമസിച്ചത് മോൻ സൺ മാവുങ്കലിന്റെ വീട്ടിലാണോ,

ഇതു സംബന്ധിച്ച പൊലീസ് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ, ശബരിമലയെ സംബന്ധിച്ചുള്ള വ്യാജ ചെമ്പോല നിർമാണത്തിന് മോൻസനെ സഹായിച്ചതാരെല്ലാം എന്ന് കണ്ടെത്തിയിട്ടുണ്ടോ, ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് വ്യാജ രേഖ ചമച്ചവർക്കെതിരെ നടപടി എടുക്കുമോ, സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള പൊലീസിന്റെ കൊക്കുൺ പരിപാടി സ്ഥലത്ത് മോൻസനും പ്രവാസി വനിത അനിത പുള്ളയിലും എത്തിയത് എങ്ങനെ ? ഇതിന്റെ പിന്നിൽ ആര് എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് ചോദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രീയപ്പെട്ട മുഖ്യമന്ത്രി, മറുപടി ഉണ്ടോ ഈ അഞ്ച് ചോദ്യങ്ങൾക്ക്

1.ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ സ്വപ്ന സുരേഷ് താമസിച്ചത് മോൻ സൺ മാവുങ്കലിന്റെ വീട്ടിലാണോ ?

2. ഇതു സംബന്ധിച്ച പോലീസ് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ?

3. ശബരിമലയെ സംബന്ധിച്ചുള്ള വ്യാജ ചെമ്പോല നിർമാണത്തിന് മോൻസനെ സഹായിച്ചതാരെല്ലാം എന്ന് കണ്ടെത്തിയിട്ടുണ്ടോ ?

4. ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് വ്യാജ രേഖ ചമച്ചവർക്കെതിരെ നടപടി എടുക്കുമോ ?

5. സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള പോലിസിന്റെ കൊക്കുൺ പരിപാടി സ്ഥലത്ത് മോൻസനും പ്രവാസി വനിത അനിത പുള്ളയിലും എത്തിയത് എങ്ങനെ ? ഇതിന്റെ പിന്നിൽ ആര് ?