തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9735 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. 93202 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,878 പേര് രോഗമുക്തി നേടി. 24,441 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 45,88,084 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 151 പേരാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ കേരളത്തിലെ ആകെ മരണം 25,677 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകരിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. 745 വാർഡുകളിൽ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണ്. ഇവിടെ കർശന നിയന്ത്രണങ്ങളുണ്ടാകും. വിവിധ ജില്ലകളിലായി 4,03,141 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.