ഹോക്കി ഇന്ത്യയുടെ തീരുമാനം ഒഡീഷയിലെ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് ബ്രിട്ടൻ പിന്മാറിയതിന് പിന്നാലെ
ന്യൂഡൽഹി : കൊവിഡ് ക്വാറന്റൈൻ നിയമങ്ങളിലെ കടുംപിടുത്തത്തെത്തുടർന്ന് 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറുകയാണെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. അടുത്തമാസം ഒഡീഷയിൽ തുടങ്ങുന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ബ്രിട്ടൻ പിന്മാറിയതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം.