tanker

മലപ്പുറം: താനൂരിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ലോറിയിലെ ടാങ്ക് തകർന്ന് വലിയ പെട്രോൾ ചോ‌ർച്ചയുണ്ടാകുന്നതായാണ് സ്ഥലത്ത് നിന്നുമുള‌ള ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. താനൂർ ടൗണിലാണ് സംഭവം.

സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും അപകടം ഒഴിവാക്കാൻ ജനങ്ങളെ ഒഴിപ്പിച്ചു. വൈദ്യുതിബന്ധവും വിച്ഛേദിച്ചു. ടൗണിലെ കടകളും അടപ്പിച്ചു. സ്ഥലത്ത് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുള‌ളത്.