ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി മരുന്ന് കേസിൽ പിടിയിലായ വാർത്ത ഏറെ ഞെട്ടലോടെയാണ് പൊതുജനം കേട്ടത്. ഇന്ത്യൻ സിനിമാ ലോകത്തും താരപുത്രന്റെ മയക്കുമരുന്ന് ബന്ധം സൃഷ്‌ടിച്ച നടുക്കം ചെറുതല്ല. എന്നാലിപ്പോഴിതാ ഹോളിവുഡിൽ നിന്ന് മറ്റൊരു വാർത്ത കേൾക്കുകയാണ്.
പോപ്പ് സെൻസേഷണൽ ജസ്‌റ്റിൻ ബീബറാണ് കഥാനായകൻ. ബീബർ പുതിയൊരു ബിസിനസ് ആരംഭിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. എന്താണ് ബിസിനസ് എന്നല്ലേ? സാക്ഷാൽ കഞ്ചാവ് കച്ചവടം.
അമേരിക്കൻ കമ്പനിയായ പാംസുമായി ചേർന്നാണ് ബീബർ നവസംരഭത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. തന്റെ സൂപ്പർ ഹിറ്റ് ഗാനം പീച്ചസ് എന്ന പേരു തന്നെയാണ് കഞ്ചാവ് കച്ചവടത്തിന് ബീബർ നൽകിയിരിക്കുന്നത്.
പാംസിന്റെ പ്രവർത്തനങ്ങൾ തന്നെ വളരെയേറെ ആകർഷിച്ചുവെന്നും, കഞ്ചാവ് എല്ലാവർക്കും ലഭ്യമാക്കി അതിന്റെ ദുരുപയോഗം തടയുകയാണ് അവർ ചെയ്യുന്നതെന്ന് ബീബർ വെബ്സൈറ്റിൽ കുറിച്ചു.
പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോൾ താൻ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ ജസ്‌റ്റിൻ ബീബർ വെളിപ്പെടുത്തിയിരുന്നു.