റിയാദ്: സർവകലാശാലാകളുടെയും സ്‌കൂൾ, ടെക്‌നിക്കൽ, പൊതുവിദ്യാഭ്യാസ, വൊക്കേഷണൽ അദ്ധ്യാപകർക്ക് ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനത്തിന് അനുമതി നൽകി. ഇവർക്ക് 14 ദിവസം മൂന്നാമതൊരു രാജ്യത്ത് ക്വാറന്റൈനിൽ കഴിയേണ്ടതില്ല. ഇവർക്കൊപ്പം രാജ്യത്ത് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്കും നേരിട്ട് പ്രവേശിക്കാം.
സൗദിയിൽ നിന്നുളള കൊവിഡ് വാക്‌സിൻ ഒരു ഡോസെങ്കിലും എടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല, അല്ലാത്തവർ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം. നിലവിൽ ഇന്ത്യയ്‌ക്കൊപ്പം, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്‌റ്റ്, തുർക്കി, ബ്രസീൽ, എത്യോപ്യ,വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യത്ത്നിന്നുമുളളവർക്കാണ് സൗദിയിൽ യാത്രാനിരോധനമുളളത്. രാജ്യത്ത് എത്തുന്നവർക്ക് അവരുടെ കുടുംബവുമായി സൗദിയിൽ പ്രവേശിക്കാം.