തിരുവനന്തപുരം: ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരണമടഞ്ഞു. പോത്തൻകോട് കാവുവിള തെറ്റിച്ചിറ വൃന്ദാ ഭവനിൽ വൃന്ദ(30)യെയാണ് കഴിഞ്ഞ ബുധനാഴ്‌ച ഭർത്താവിന്റെ അനുജൻ സുബിൻ ലാൽ തീ കൊളുത്തിയത്. അരയ്‌ക്കുതാഴെ ഗുരുതരമായി പൊളളലേറ്റ വൃന്ദ ഒരാഴ്‌ചയായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കുടുംബപ്രശ്‌നങ്ങളാണ് കൊടുംക്രൂരതയ്‌ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വൃന്ദയും ഭർത്താവും കുറച്ചുനാളായി പിണക്കത്തിലായിരുന്നു. വീടിനടുത്തുളള സ്ഥാപനത്തിൽ തയ്യൽ പഠിക്കാൻ പോകുമായിരുന്ന വൃന്ദയെ അവിടെയെത്തി വൃന്ദ ഇറങ്ങി ഓടിയെങ്കിലും പ്രതി വൃന്ദയുടെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച പന്തം എറിഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുബിനെ മുട്ടത്തറയിൽ വച്ച് പൊലീസ് പിടികൂടി. ഇതിനിടെ ഇയാൾ ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചിരുന്നു.