drug-case

മുംബയ്: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഡയറക്ടർ സമീർ വാങ്കഡെ. ലഹരി പാർട്ടി സംഘടിപ്പിച്ചവരുൾപ്പടെ പിടിയിലായെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇന്നലെ നാല് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. ആഡംബര കപ്പലിന്റെ ഉടമയെ ഇന്ന് എൻ സി ബി ചോദ്യം ചെയ്യും. അതേസമയം ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. താരപുത്രനെ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും.

ആര്യന്റെ ലെൻസ് കെയ്‌സിൽ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എൻ സി ബി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ നാല് വർഷമായി താൻ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞിരുന്നു.