മുംബയ്: നടനും മുൻ എംപിയുമായ അർവിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയിൽവച്ചായിരുന്നു അന്ത്യം. കുറച്ച് കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
രാമനന്ദ് സാഗറിന്റെ ഐതിഹാസിക പുരാണ പരമ്പരയായ രാമായണത്തിലെ രാവണൻ എന്ന കഥാപാത്രത്തിലൂടെയാണ് അർവിന്ദ് ത്രിവേദി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1991 മുതൽ 1996 വരെ എംപിയായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഇന്ന് മുംബയിൽ നടക്കും.
സുനിൽ ലാഹിരി ഉൾപ്പടെ നിരവധി താരങ്ങൾ അർവിന്ദ് ത്രിവേദിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തനിക്ക് ഒരു ഗൈഡിനെയാണ് നഷ്ടമായതെന്ന് സുനിൽ ലാഹിരി ട്വീറ്റ് ചെയ്തു. രാമായണത്തിൽ അർവിന്ദ് ത്രവേദിയ്‌ക്കൊപ്പം സുനിൽ ലാഹിരിയും അഭിനയിച്ചിരുന്നു.
Bahut dukhad Samachar hai ki Hamare Sabke Pyare Arvind bhai (Ravan of Ramayan) Ab Hamare bich Nahin Rahe😥 Bhagwan Unki Atma ko Shanti De...I am speechless I lost father figure, my guide, well wisher & gentleman ... 🙏😥 pic.twitter.com/RtB1SgGNMh
— Sunil lahri (@LahriSunil) October 6, 2021