hair

യോനീ ഭാഗത്തെ രാേമം നീക്കം ചെയ്യണോ, വേണ്ടയോ? ഭൂരിപക്ഷം സ്ത്രീകളെയും അലട്ടുന്ന ഒരു സംശയമാണിത്. ഒരു പെൺകുട്ടി പ്രായപൂർത്തിയാവുന്നതിന്റെ പ്രധാന ലക്ഷണമാണ് യോനീഭാഗത്തെയും കക്ഷത്തെയും രോമ വളർച്ച. യോനീഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നാണ് മിക്ക സ്ത്രീകളുടെ വിചാരം. എന്നാൽ സത്യവുമായി ഇതിന് പുലബന്ധം പോലുമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഈ ഭാഗത്തെ രോമം നീക്കംചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് അവർ പറയുന്നത്.

ഗുണങ്ങളേറെ

യോനീഭാഗം വിയർക്കുന്നത് തടയുകയും അതിലൂടെ രോഗാണുക്കൾ വളരുന്നതും ദുർഗന്ധമുണ്ടാക്കുന്നതും ഇല്ലാതാക്കുകയുമാണ് ആ ഭാഗത്തെ രോമങ്ങളുടെ പ്രധാന ലക്ഷ്യം. രോമങ്ങൾ നീക്കം ചെയ്യുന്നതോടെ വിയർപ്പ് തങ്ങിനിൽക്കുകയും അതിലൂടെ രോഗാണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇതുമാത്രമല്ല നീക്കംചെയ്യാനായി സ്വീകരിക്കുന്ന മാർഗങ്ങളും പ്രശന്മുണ്ടാക്കിയേക്കാം. കൂടുതൽ പേരും ഷേവുചെയ്താണ് രോമം നീക്കം ചെയ്യുന്നത്. പലപ്പോഴും ഇത് ചെറിയ മുറിവുകൾക്കും അതിലൂടെ അണുബാധയ്ക്കും ഇടയാക്കും. വാക്സിഗ്, ത്രെഡിംഗ് തുടങ്ങിയ രീതികളും ചിലർ പരീക്ഷിക്കും. പൊതുവേ വളരെ മൃദുവായതും സെൻസിറ്റീവുമായ യാേനീ ഭാഗത്തെ ചർമ്മത്തിന് ഇത് അലോരസമുണ്ടാക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ?. അതുപോലെ ഹെയർ റിമൂവിംഗ് ക്രീമുകൾ ഉപയോഗിക്കുന്നതും പ്രശ്നമുണ്ടാക്കാം.

സത്യം അതല്ല

പങ്കാളിക്ക് കൂടുതൽ താത്പര്യം തോന്നണമെങ്കിൽ യോനീഭാഗത്ത് രോമം ഉണ്ടാവാൻ പാടില്ലെന്നാണ് പല സ്ത്രീകളുടെയും വിശ്വാസം. ഇത് തെറ്റായ ധാരണയെന്നാണ് വിദഗ്ദ്ധർ പറയുന്നത്. യോനീ ഭാഗത്തെ രോമത്തിന്റെ സ്പർശം പുരുഷന്മാരില്‍ സെക്സിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പല നിരീക്ഷണങ്ങളിലും വ്യക്തമായിട്ടുള്ളത്. ഇതിനൊപ്പം ആ ഭാഗത്തെ ഇടതൂർന്ന രോമങ്ങൾ സ്ത്രീകൾക്ക് സെക്സി ലുക്ക് നൽകുകയും ചെയ്യും. പുരുഷന് സ്ത്രീശരീരത്തോട് ആകർഷണമുണ്ടാക്കുന്ന ഗന്ധം നൽകുന്നതിനും യോനീഭാഗത്തെ രോമത്തിന് പ്രധാന പങ്കുണ്ടത്രേ. ഈ ഭാഗത്തെ രോമം സ്ത്രീ ജനനേന്ദ്രിയത്തെ ഒരു ഷോക്ക് ഒബ്സർവർ കണക്കെ സംരക്ഷിക്കും എന്നും വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ചും ലൈംഗികബന്ധ സമയത്ത്. ശരീര താപനില നിയന്ത്രിച്ചുനിറുത്തുന്നതിനും ഈ ഭാഗത്തെ രോമങ്ങൾക്ക് പ്രധാന പങ്കുണ്ട്.

രോമം നീക്കം ചെയ്ത് ഒന്നോരണ്ടോ ദിവസം കഴിയുമ്പോൾ ഉണ്ടാവുന്ന കുറ്റിരോമങ്ങൾ പുരുഷ ലിംഗത്തിന് വേദനയുണ്ടാക്കാനുളള സാദ്ധ്യതയും ഉണ്ട്. എന്നാൽ വദന സുരതത്തിൽ (ഓറൽ സെക്സിൽ) ഏർപ്പെടുമ്പോൾ രോമങ്ങൾ ഇല്ലാത്തത് പ്രയോജനം ചെയ്തേക്കാം.

ഈ അവസരങ്ങളിൽ ആവാം

മാസമുറ സമയത്ത് വളർന്ന് നീണ്ട രോമങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ ഈ സമയങ്ങളിൽ രോമങ്ങൾ ട്രിംചെയ്ത് നിറുത്താവുന്നതാണ്. വിപണിയിൽ നിന്ന് ലഭിക്കുന്ന ട്രിമ്മറുകളോ കത്രികയോ ഇതിന് ഉപയോഗിക്കാം.