ജോജു ജോർജിന്റെ 'സ്റ്റാർ' 29ന് തീയേറ്റർ റിലീസ് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ തീയേറ്റർ റിലീസായി തന്നെ 29 ന് ചിത്രം എത്തും. ജോജു ജോർജിന് പുറമേ പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡോമിൻ ഡി.സിൽവയാണ് സംവിധാനം ചെയ്യുന്നത്.
നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് സംഗീതമൊരുക്കുന്നത്. തരുൺ ഭാസ്‌കരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ.
ലാൽ കൃഷ്‌ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പി.ആർ.ഒ പി.ശിവപ്രസാദ്.