മുടി കൊഴിച്ചിൽ നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. മുടിയെ നന്നായി പരിപാലിച്ചാൽ മുടി കൊഴിച്ചിലും മുടി പൊട്ടുന്നതും ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
ഉറങ്ങുമ്പോൾ നമ്മൾ മുടി കെട്ടിവയ്ക്കുന്ന രീതി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. കിടക്കുമ്പോൾ മുടി പോണിടെയിൽ കെട്ടുന്നത് വളരെ ദോഷകരമായ കാര്യമാണ്. സാധാരണ മുടി പോണിടെയിൽ കെട്ടുമ്പോൾ തന്നെ നിങ്ങളുടെ മുടിയുടെ വേരിൽ സമ്മർദ്ദമുണ്ടാകുന്നു. ഉറങ്ങുമ്പോൾ അത് കൂടുതൽ മോശമാകും. ഇത് മുടിയുടെ സരണികൾ പൊട്ടാനോ വീഴാനോ ഇടയാക്കുകയും അതിലൂടെ മുടി കൊഴിച്ചിൽ വർദ്ധിക്കുകയും ചെയ്യുന്നു. മുടി വലിയുന്നത് കാരണം തലയോട്ടിയിൽ വീക്കം ഉണ്ടാകുകയും ഇത് തലവേദനയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. മുടി സ്വതന്ത്രമായിട്ട് ഉറങ്ങുകയാണെങ്കിൽ കാലക്രമേണ മുടിയുടെ മനോഹാരിത തിരികെ ലഭിക്കും. അഥവാ രാത്രിയിൽ മുടി കെട്ടിവച്ച് ഉറങ്ങുന്നതാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ വളരെ അയഞ്ഞ രീതിയിൽ കെട്ടുക. നനഞ്ഞ മുടി കെട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.