gas

കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് 15 രൂപ കൂട്ടി. 14.2 കിലോ ഗ്രാം സിലിണ്ടറിന്റെ വില കൊച്ചിൽ 906.50 രൂപയായി. കോഴിക്കോട്ട് 908.50 രൂപയും തിരുവനന്തപുരത്ത് 909 രൂപയുമായി. ഈ വർഷം 205.50 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർദ്ധിപ്പിച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയ്‌ക്ക് മാറ്റമില്ല. സിലിണ്ടർ ഒന്നിന് 1,728 രൂപയാണ് വില.

 ഇന്ധനവില കത്തുന്നു
തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില വർദ്ധിപ്പിച്ചു​. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരം

 പെട്രോൾ (ലിറ്ററിന്)-​ 105 രൂപ 18 പൈസ

 ഡീസൽ- 98 രൂപ 38 പൈസ

കോഴിക്കോട്

 പെ​ട്രോൾ- 103.42 രൂപ

 ഡീസൽ- 96.74 രൂപ

കൊച്ചി

 പെട്രോൾ- 103.12 രൂപ

 ഡീസൽ- 96.42 രൂപ