saji-cheriyan

തിരുവനന്തപുരം‌‌: സംസ്ഥാനത്തെ പുഴകളിലും കുളങ്ങളിലും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി എം.എൽ.എമാരുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റികൾ രൂപീകരിക്കും. നദികളിൽ മത്സ്യ വിത്തുകൾ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു. നിക്ഷേപിക്കുന്നതിന്റെ പത്ത് ശതമാനംപോലും വിളവ് ലഭിക്കാത്തതിനാലാണിത്. പകരം സാമാന്യം വളർച്ചയെത്തിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനായി സംസ്ഥാനത്തെ റിസർവോയറുകളടക്കം ഉപയോഗിക്കും. ഇതിനായി വൈദ്യുതി വകുപ്പുമായി ചർച്ച ന‌ടത്തും. തദ്ദേശ, സഹകരണ സ്ഥാപനങ്ങളുട‌െ സഹായത്തോടെ മത്സ്യക്കൃഷി വർദ്ധിപ്പിക്കാൻ ഇരു വകുപ്പുകളുമായും ചർച്ച നടത്തും. മത്സ്യത്തീറ്റ ഉല്പാദനം ലാഭകരമല്ലെന്നാണ് കണ്ടെത്തൽ. അസംസ്കൃത വസ്തുക്കളടക്കം പുറത്തു നിന്നെത്തിക്കൽ വലിയ ചെലവാണ്. എങ്കിലും പരീക്ഷണാ‌‌‌‌ടിസ്ഥാനത്തിൽ ഇതിന്റെ ഫാക്‌ടറി സ്ഥാപിക്കും.
ദ്ദേശീയ മത്സ്യങ്ങളുടെ വിപണനത്തിനായി മത്സ്യഫെഡ് ഇടപെ‌‌ടും. പുഴ മത്സ്യങ്ങളു‌ടെ കയറ്റുമതിയും സർക്കാർ ആലോചിക്കുന്നു. മത്സ്യക്കൃഷിക്ക് സബ്സിഡിയായി മാത്രം 98 കോടി രൂപ നൽകിയിട്ടുണ്ട്.