തമിഴകത്തിന്റെ മക്കൾ സെൽവൻ പരസ്യത്തിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ വീടില്ലാത്ത സിനിമ തൊഴിലാളികൾക്ക് നൽകിയിരിക്കുകാണ്. സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് വിജയ് സേതുപതി സംഭാവന നൽകിയത്. തനിക്ക് അറിയാവുന്ന പല സിനിമ പ്രവർത്തകരും തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ പകുതിയോളം വീട് വാടക കൊടുക്കുന്നതിനായാണ് ഉപയോഗിക്കുന്നതെന്ന് വിജയ് സേതുപതി പറഞ്ഞു. കുറച്ച് വർ ഷങ്ങൾക്ക് മുമ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആർ .കെ. സെൽ വമണി എന്നോട് ഇക്കാര്യം അവതരിപ്പിച്ചിരുന്നുവെങ്കിലും ആന്ന് ആ സമയത്ത് തനിക്ക് സഹായിക്കാനായില്ല. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ഞാൻ ഒരു റിയൽ എസ്റ്റേറ്റിനായി കുറച്ച് പരസ്യങ്ങളിൽ അഭിനയിച്ചത് അതിൽ നിന്ന് കിട്ടുന്ന തുക ഈ പദ്ധതിക്കായി നൽ കാമെന്ന് തീരുമാനിക്കുകയായിരുന്നു- വിജയ് സേതുപതിയുടെ വാക്കുകൾ.