tim-cook-and-steve-jobs

വാഷിംഗ്ടൺ:ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും ചെയർമാനും സി.ഇ.ഒയുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ഓർമ്മദിനത്തിൽ വികാരനിർഭരമായ വീഡിയോ പങ്കുവച്ച് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക്. 2011 ഒക്ടോബര്‍ അഞ്ചിനാണ് സ്റ്റീവ് അന്തരിച്ചത്.

ഉത്സാഹികൾക്ക് ലോകത്തെ മികച്ച രീതിയിൽ മാറ്റാൻ കഴിയും. പത്ത് വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നും എല്ലായ്പ്പോഴും നിങ്ങളെ ആഘോഷിക്കുകയാണ് - 2.48 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്‌ക്കൊപ്പം കുക്ക് കുറിച്ചു.

സാങ്കേതിക ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ആപ്പിളിന്റെ മാക്കിന്റോഷ്, ഐഫോൺ പോലുള്ള ഉത്പന്നങ്ങളുടെ അവതരണവും ജോബ്സിന്റെ ശ്രദ്ധേയമായ പ്രസ്താവനകളുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.