htuytuy

തൊ​ടു​പു​ഴ​:​ ​വാടകയ്‌ക്കെടുത്ത കാർ ഉടമയറിയാതെ മറിച്ചുവിറ്റ് കഞ്ചാവ് കടത്തി. ഇന്നലെ പ്രൈ​വ​റ്റ് ​ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​സ​മീ​പ​ത്തെ​ ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്‌​സി​ന് ​മുമ്പിൽ​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​കാ​റി​ൽ​ ​നി​ന്ന് 43​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടിയ സംഭവത്തിലാണ് കാർ വാടകയ്‌ക്ക് എടുത്തശേഷം മറിച്ചുവിറ്റതാണെന്ന് തെളിഞ്ഞത്. കഞ്ചാവ് കടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും.

കൊ​ച്ചി​ ​സ്വ​ദേ​ശി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കാ​ർ​ ​ഒ​രു​ ​വ​ർ​ഷം​ ​മു​മ്പ് ​തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​ ​സ​ൽ​മാ​ൻ​ ​വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്നു.​ ​കാ​ർ​ ​തി​രി​കെ​ ​കി​ട്ടാ​തെ​ ​വ​ന്ന​തോ​ടെ​ ​ഉ​ട​മ​ ​അ​ന്വേ​ഷി​ച്ച് ​തൊ​ടു​പു​ഴ​യി​ലെ​ത്തി​യെ​ങ്കി​ലും​ ​സ​ൽ​മാ​ന്റെ​ ​കൈ​യി​ൽ​ ​വ​ണ്ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​

തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​യാ​യ​ ​മ​റ്റൊ​രാ​ൾ​ക്ക് ​കാ​ർ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യ്‌ക്ക് ​പ​ണ​യ​പ്പെ​ടു​ത്തി​യ​താ​യി​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​സ​ൽ​മാ​ൻ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ ​തി​ങ്ക​ളാ​ഴ്‌ച​ ​രാ​ത്രി​ ​കാ​ർ​ ​തൊ​ടു​പു​ഴ​ ​ന​ഗ​ര​ത്തി​ൽ​ ​ക​ണ്ടതായി ഉടമ പൊലീസിനെ അറിയിച്ചതോടെയാണ് കാ​റും​ ​അ​തി​ൽ​ ​സൂ​ക്ഷി​ച്ച​ ​ക​ഞ്ചാ​വും​ ​ക​ണ്ടെ​ത്തു​ന്ന​ത്.​

​ ​ ​തൊടുപുഴ സ്റ്റേഷനിലെ എ​സ്.​എ​ച്ച്.​ഒ​ ​വി.​സി.​ ​വി​ഷ്ണു,​ ​എ​സ്.​ഐ​മാ​രാ​യ​ ​ബൈ​ജു​ ​പി.​ ​ബാ​ബു,​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ്,​ ​ജോ​സ​ഫ്,​ ​എ.​എ​സ്.​ഐ​ ​ഷം​സു​ദീ​ൻ,​ ​ഷം​സ്,​ ​പൊ​ലീ​സു​കാ​രാ​യ​ ​ഗി​രീ​ഷ്,​ ​സ​നൂ​പ്,​ ​സു​നി​ൽ,​ ​അ​നൂ​പ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി​യ​ത്.​