vghgh

കോട്ടയം: വീട്ടിൽ തനിച്ചായിരുന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് മാസത്തിലധികം ഒളിവിൽ കഴിഞ്ഞിരുന്ന റേഷൻ വ്യാപാരി അറസ്റ്റിൽ. ​കട്ടപ്പന വാ​ഴ​വ​ര​ ​പ​ള്ളി​നി​ര​പ്പേ​ൽ​ ​ക​ല്ലു​വ​ച്ചേ​ൽ​ ​സാ​ബു​(55​)​ ​ആ​ണ് ​പോ​ക്‌​സോ​ ​കേ​സി​ൽ​ ​അറസ്റ്റിലായത്. ​ ​ജൂ​ലാ​യ് 21​ന് ​രാ​ത്രി​യി​ലാ​ണ് ​കേ​സി​നാ​സ്‌പ​ദ​മാ​യ​ ​സം​ഭ​വം​.

ചി​കി​ത്സാ​ർ​ത്ഥം​ ​അ​ച്‌ഛ​നും​ ​അ​മ്മ​യും​ ​സ​ഹോദ​രി​യും​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ​പോ​യ​ ​സ​മ​യ​ത്ത് ​പെ​ൺ​കു​ട്ടി​ ​വീ​ട്ടി​ൽ​ ​ത​നി​ച്ചാ​യി​രു​ന്ന​ത് ​മു​ത​ലെ​ടു​ത്താ​ണ് ​പ്ര​തി​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​യ​ത്.​ ​വീ​ട്ടി​ൽ​ ​ക​യ​റി​യ​ ​ശേ​ഷം​ ​പെ​ൺ​കു​ട്ടി​യെ​ ഇയാൾ ​ക​യ​റി​ ​പി​ടി​ച്ചു. കു​ത​റി​മാ​റി​യ​ ​കു​ട്ടി​ ​മു​റി​യി​ൽ​ ​ക​യ​റി​ ​വാ​തി​ല​ട​ച്ചു.​ ​പി​ന്നാ​ലെ​ ​പി​തൃ​സ​ഹോ​ദ​രി​യോ​ട് ​വി​വ​രം​ ​ഫോണിൽ വി​ളി​ച്ച് ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​ഇ​വ​രെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​പ്ര​തി​ ​ര​ക്ഷ​പ്പെ​ട്ടിരുന്നു.​ ​​ ​
ഒ​ന്ന​ര​ ​മാ​സ​ത്തോ​ളം​ ​ഡ​ൽ​ഹി,​ ​ബംഗളൂരു ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​പ്രതി നാ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ത്.​ ​റേ​ഷ​നിം​ഗ് ​മെ​ഷീ​നി​ൽ​ ​പ​ഞ്ച് ​ചെ​യ്‌തി​ല്ലെ​ങ്കി​ൽ​ ​ക​ട​യു​ടെ​ ​ലൈ​സ​ൻ​സ് ​ന​ഷ്‌ട​പ്പെ​ടും​ ​എ​ന്ന​തി​നാ​ലാണ്​ ​പ്ര​തി​ ​നാട്ടിലെത്തിയതും പിടിയിലായതും.

ക​ട്ട​പ്പ​ന​ ​ഡി​വൈ.​എ​സ് ​പി​ ​വി.​എ.​ ​നി​ഷാ​ദ്‌​മോ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ക​ട്ട​പ്പ​ന​ ​എ​സ്.എ​ച്ച്.ഒ​ ​വി​ശാ​ൽ​ ​ജോ​ൺ​സ​ൺ,​ ​എ​സ്‌.​ഐ​ ​കെ.​ ​ദി​ലീ​പ് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​പ്ര​ത്യേ​ക​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.